ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്


വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് അപ്പസ്‌തോലിക പര്യടനം നടത്തും. സെപ്തംബറിലാണ് പര്യടനം. മൊസംബിക്, മഡഗാസ്‌ക്കര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളാണ് പാപ്പ സന്ദര്‍ശിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയാണ് വത്തിക്കാന്‍ നടത്തിയത്.

സെപ്തംബര്‍ നാലു മുതല്‍ 10 വരെ തീയതികളിലാണ് പര്യടനം. യാത്രയുടെ വിശദവിവരങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും.

1. 2 മില്യന്‍ ജനങ്ങളും 790 സ്വകയര്‍ മൈല്‍ വിസ്തീര്‍ണ്ണവുമുള്ള ചെറിയ ദ്വീപാണ് മൗറീഷ്യസ്. 22 കത്തോലിക്കാ രൂപതകളാണ് മഡഗാസ്‌ക്കറിലുള്ളത് മൊസംബികില്‍ 12 രൂപതകളുണ്ട്. പ്രത്യാശ, സമാധാനം, അനുരഞ്ജനം എന്നതാണ് അപ്പസ്‌തോലിക പര്യടനത്തിന്റെ മുദ്രാവാക്യം.

ഈ മാസം 30,31 തീയതികളില്‍ പാപ്പ മൊറോക്ക സന്ദര്‍ശിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.