തിന്മയുടെ ശക്തികള്‍ക്ക് കീഴടങ്ങരുത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: തിന്മയുടെ ശക്തികള്‍ക്ക് കീഴടങ്ങരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഈസ്റ്റര്‍ ദിവ്യബലി അര്‍പ്പിച്ചതിന് ശേഷം ഊര്‍ബി എത്ത് ഓര്‍ബി( നഗരത്തിനും നാടിനും) സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ദു:ഖത്തിനും യാതനകള്‍ക്കും കാരണമായ മറ്റു ദുരന്തങ്ങളിലും തിന്മയുടെ ശക്തികള്‍ക്കും അക്രമത്തിനും കീഴടങ്ങരുതെന്നാണ് ഉത്ഥിതനായ യേശു നമ്മോട് ആവശ്യപ്പെടുന്നത്. സമാധാനം നമ്മോടുകൂടെ എന്ന് പ്രഖ്യാപിക്കാനായി കര്‍ത്താവ് നമ്മോടൊപ്പം കൂടുതല്‍ ഉണ്ടാകേണ്ട സമയമാണ് ഇത്. സഹോദരനെ ഉന്മൂലനം ചെയ്യുന്ന കായേന്റെ മനോഭാവം നമ്മളില്‍ ഇപ്പോഴും ശക്തമായിക്കൊണ്ടിരിക്കുന്നു. കോവിഡ് ഏല്പിച്ച ദുരന്തങ്ങളില്‍ നാം ഐകദാര്‍ഢ്യം പുലര്‍ത്തേണ്ടതിന് പകരമാണ് ഇത്.

യുക്രെയ്ന്‍, ആഭ്യന്തരയുദ്ധവും സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളും നേരിടുന്ന യെമന്‍, ലെബനന്‍, സിറിയ, ഇറാക്ക്,ലിബിയ തുടങ്ങിയ രാജ്യങ്ങള്‍ക്കുവേണ്ടിയും മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.

മ്യാന്‍മര്‍, എത്യോപ്യ, കോംഗോ രാജ്യങ്ങള്‍ക്കുവേണ്ടിയും പാപ്പ പ്രാര്‍ത്ഥിച്ചു. ഒരു ലക്ഷത്തോളം വിശ്വാസികളാണ് ചത്വരത്തില്‍ തടിച്ചുകൂടിയിരുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.