വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഇറാക്കി പ്രധാനമന്ത്രിക്ക് മാര്‍പാപ്പ സന്ദേശമയച്ചു

ഇറാക്ക്: വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഇറാക്കി പ്രധാനമന്ത്രി മുസ്തഫാ അല്‍ കസീമിക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശമയച്ചു. അദ്ദേഹത്തോടും കുടുംബത്തോടും പരിക്കേറ്റവരോടും പ്രാര്‍ത്ഥനയിലൂടെ സാന്നിധ്യം അറിയിക്കുന്നുവെന്ന് കര്‍ദിനാള്‍ പെട്രോ പരോളിന്‍ വഴി പാപ്പ അയച്ച ടെലിഗ്രാം സന്ദേശത്തില്‍ പറയുന്നു.

ഭീകരാക്രമണമെന്ന് വിശേഷിപ്പിക്കാവുന്ന ഈ അക്രമസംഭവത്തെ പാപ്പ അപലപിച്ചു .ദൈവാനുഗ്രഹത്തോടെ ഇറാക്കിലെ ജനങ്ങള്‍ സംവാദത്തിലൂടെയും സാഹോദ്യഐക്യത്തിലൂടെയും സമാധാനത്തിന്റെ പാതി പിന്തുടരുന്നതിന് ഇറാക്കിലെ ജനങ്ങള്‍ വിവേകത്തിലും ശക്തിയിലും സ്ഥിരീകരിക്കപ്പെടുമെന്ന ആത്മവിശ്വാസവും പാപ്പ പ്രകടിപ്പിച്ചു.

മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ ആക്രമണം നടത്തിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.