മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ്

ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇന്നലെ ലോക്‌സഭയില്‍ ശൂന്യവേളയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

രാജ്യത്തെ വളരെയധികം ആളുകള്‍ പാപ്പായുടെ സന്ദര്‍ശനം ആഗ്രഹിക്കുന്നുണ്ട്. അതിന് വേണ്ടി അവര്‍ കാത്തിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇന്ത്യാഗവണ്‍മെന്റ് ഔദ്യോഗികമായി മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം. സമാധാനവും ശാന്തിയും കൈവരിക്കാന്‍ ഇതുപോലൈാരു വ്യക്തിയുടെ സന്ദര്‍ശനം കൊണ്ട് സാധിക്കും. അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

1999 ല്‍ ജോണ്‍ പോള്‍ രണ്ടാമനാണ് ഒടുവില്‍ ഇന്ത്യ സന്ദര്‍ശിച്ച മാര്‍പാപ്പ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.