സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ ഇന്നു മുതല്‍


ഹൂസ്റ്റണ്‍: ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന് ഇന്ന് വൈകുന്നേരം 3.45നുള്ള ദിവ്യബലിയോടെ തുടക്കമാകും. 6.45 നാണ് ഉദ്ഘാടനം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയായി സന്ദേശം നല്കും. രാത്രി എട്ടിന് ഫാ. ഷാജി തുമ്പേച്ചിറയിലിന്റെ എറൈസ് എന്ന പ്രോഗ്രാം നടക്കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായാണ് സെമിനാറുകളും കലാകായിക പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെയും അമേരിക്കയിലെയും ആത്മീയപ്രഭാഷകര് വിവിധ ദിവസങ്ങളില്‍ സന്ദേശം നല്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ് എന്നിവര്‍ പ്രസംഗിക്കും.

ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയാണ് കണ്‍വന്‍ഷന് ആതിഥ്യം അരുളുന്നത്. സഭാംഗങ്ങള്‍ തമ്മില്‍ ആത്മീയ ഉണര്‍വും കൂട്ടായ്മയും പരിപോഷിപ്പിക്കുക എന്നതാണ് കണ്‍വന്‍ഷന്റെ ലക്ഷ്യം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.