‘ഈശോയേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ ബെനഡിക്ട് പതിനാറാമന്റെ അവസാന വാക്കുകള്‍

ഈശോയേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നായിരുന്നു ബെനഡിക്ട് പതിനാറാമന്റെ അവസാനവാക്കുകള്‍. ബെനഡിക്ട് പതിനാറാമന്‍ ദിവംഗതനായ വിവരം അറിഞ്ഞയുടന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അവിടെയെത്തി. ബെനഡിക്ട് പതിനാറാമന്റെ ഭൗതികദേഹത്തിന്റെ സമീപത്തേക്ക് ആ്ദ്യംവന്നതും ഫ്രാന്‍സിസ് മാര്‍പാപ്പയായിരുന്നു.

പോപ്പ് എമിരത്തൂസിന്റെ പേഴ്‌സണല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് ജോര്‍ജ് ആണ് മരണവിവരം ഫോണിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ അറിയിച്ചത്. പത്തുമിനിറ്റുകള്‍ക്കുളളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അവിടെയെത്തി. തന്റെ മുന്‍ഗാമിയുടെ ജീവനറ്റശരീരത്തിന് മുമ്പില്‍ നിശശബ്ദം പ്രാര്‍ത്ഥിക്കുകയും അവസാന ബ്ലെസിംങ് നല്കുകയുംചെയ്തു. അര്‍ജന്റീനയിലെ ന്യൂസ് പേപ്പര്‍ വെബ്‌സൈറ്റാണ് ഈ വാര്‍ത്ത നല്കിയിരിക്കുന്നത്.

പ്രാദേശികസമയം രാവിലെ 9.34 നായിരുന്നു ബെനഡിക്ടിന്റെ ശ്വാസം നിലച്ചത്.ബെനഡിക്ടിന്റെ മരണവാര്‍ത്ത കൃത്യമായ രീതിയില്‍തന്നെ പുറംലോകം അറിയണമെന്നുംഅതിന് പാപ്പ നിര്‍ദ്ദേശിച്ചപ്രകാരം വത്തിക്കാന്‍പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റോ ബ്രൂണി മരണം പ്രഖ്യാപിക്കുകയായിരുന്നു.

ഡിസംബര്‍ 28 ന് ഫ്രാന്‍സിസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.