കെട്ടുകള്‍ അഴിക്കുന്ന മാതാവ് തന്റെ ജീവിതത്തിന്റെ ഭാഗം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കെട്ടുകള്‍ അഴിക്കുന്ന മാതാവ് തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ യൗസേപ്പിനോടുള്ള തന്റെ ഭക്തിയും മാര്‍പാപ്പ എടുത്തുപറഞ്ഞു. മാര്‍പാപ്പ പദവിയിലെ പത്താം വാര്‍ഷികത്തില്‍ ഇന്‍ഫോബെ എന്ന അര്‍ജന്റീനിയന്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ദൈവവിളി സ്വീകരിക്കുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യം നഷ്ടമാകുന്നുവെന്ന ചിന്ത ശരിയല്ലെന്ന് മാര്‍പാപ്പ പറഞ്ഞു. ദൈദവവിളി ദൈവവുമായുള്ള സംഭാഷണത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. സേവനമാണ് പൗരോഹിത്യത്തിന്റെ മുഖമുദ്ര. അതില്‍ അസൂയയുടെയോ സ്വാര്‍ത്ഥതയുടെയോ ചിന്തകള്‍ക്ക് സ്്ഥാനമില്ല.

നമ്മുടെ പരിമിതികളുംതെറ്റുകളുംപാപങ്ങളുമെല്ലാം നമ്മുടെകൂടെ ഉണ്ടെങ്കിലും പുരോഹിതനെന്ന നിലയില്‍ ദൈവം നമ്മെ ഏറ്റെടുക്കുന്നു. പുരോഹിതന്‍ ജനങ്ങളുടെ ഇടയനാകണം. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.