നമ്മുടെ പ്രതീക്ഷകള്‍ മരണത്തിന്റെ ഭിത്തിയില്‍ തട്ടി തകരില്ല: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി : നമ്മുടെ പ്രതീക്ഷകള്‍ മരണത്തിന്റെ ഭിത്തിയില്‍ തട്ടി തകരില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ജീവിക്കുന്നവനായ യേശു എന്നേക്കും നമ്മുടെകൂടെയുണ്ട്. യേശുവിന്റെ ഉത്ഥാനത്തോടെ ലോകത്തിന്റെ ഭാഗധേയം മാറി. ജീവോന്മുഖമായ ഒരു പാലമാണ് ഇതിലൂടെ തുറന്നിരിക്കുന്നത്. നമ്മള്‍ ഒറ്റയ്ക്കല്ല ജീവിക്കുന്നവനായ യേശു എന്നേയ്ക്കും നമ്മോടൊപ്പമുണ്ട്. സഭയും ലോകവും അക്കാര്യത്തില്‍ ആനന്ദിക്കണം.

സംഘര്‍ഷങ്ങളെയും ഭിന്നതകളെയും തരണം ചെയ്യാനും ആവശ്യത്തിലിരിക്കുന്നവര്‍ക്കായി നമ്മുടെ ഹൃദയംതുറക്കാനും നമുക്ക് തിടുക്കം കൂട്ടാം. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാന്‍ നമുക്ക് തിടുക്കമുള്ളവരാകാം.

ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിങ്കലേക്കുളള നമ്മുടെ തിടുക്കത്തെ കഠിനവും ആയാസകരവുമാക്കുന്ന നിരവധി പ്രതിബന്ധങ്ങള്‍ ഇപ്പോഴും ഉണ്ട്. അതുകൊണ്ട് നമുക്ക് അവിടുത്തോട് അപേക്ഷിക്കാം, ഹൃദയങ്ങള്‍ തുറക്കാന്‍ ഞങ്ങളെ സഹായിക്കണമെന്നും അങ്ങേ പക്കലേക്ക് ഓടാന്‍ ഞങ്ങളെ സഹായിക്കൂവെന്നും.

ഈസ്റ്റര്‍ ദിനത്തില്‍ ഊര്‍ബി ഏത്ത് ഓര്‍ബി സന്ദേശം നല്കുകയായിരുന്നു പാപ്പ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.