ഓരോരുത്തര്‍ക്കും ഓരോ കഥകള്‍, പക്ഷേ കര്‍ത്താവ് നമുക്കായി കാത്തിരിക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നമുക്കെല്ലാവര്‍ക്കും ഓരോ കഥകളുണ്ടാവും. വലുതും ചെറുതുമായ പാപത്തിന്റെ കഥകള്‍. അതെന്തായാലും കര്‍ത്താവ് നമുക്കുവേണ്ടി കാത്തിരിക്കുന്നു. അവിടുന്ന് കരങ്ങള്‍ വിരിച്ചുപിടിച്ചു നമുക്കുവേണ്ടി നില്ക്കുന്നു ക്ഷമിക്കാന്‍ അവിടുന്നൊരിക്കലും മറക്കുന്നില്ല.

പെസഹാവ്യാഴാഴ്ചയിലെ തിരുക്കര്‍മ്മങ്ങളുടെ ഭാഗമായി കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ച് സന്ദേശം നല്കുകയായിരുന്നു പാപ്പ. വിവിധ രാജ്യക്കാരായ 12 വനിതാ തടവുകാരുടെ പാദങ്ങളാണ് മാര്‍പാപ്പ കഴുകിചുംബിച്ചത്.

പെസഹാവ്യാഴാഴ്ച തടവുകാരുടെ പാദം കഴുകുന്നത് തന്റെ പേപ്പസി ആരംഭിച്ച വര്‍ഷമായ 2013 മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടര്‍ന്നുപോരുന്നുണ്ട്. 2020 ല്‍ കോവിഡ് കാലത്തു മാത്രമാണ് ഇതിന് മുടക്കം വന്നത്. വത്തിക്കാന്‍ സിറ്റിയില്‍ നിന്ന് ആറു മൈല്‍ അകലെയുള്ള റെബീബിയ ജയിലിലായിരുന്നു പാപ്പ ഇത്തവണ പെസഹാച്ചടങ്ങുകള്‍ നിര്‍വഹിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.