ഹൃദയത്തിന്റെ ശ്രേഷ്ഠതയാണ് കാല്‍കഴുകല്‍ ശുശ്രൂഷ വ്യക്തമാക്കുന്നത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഹൃദയത്തിന്റെ ശ്രേഷ്ഠതയാണ് കാല്‍ കഴുകല്‍ ശുശ്രൂഷ വ്യക്തമാക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പെസഹാവ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

താന്‍ നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷ ഒരു ആചാരാനുഷ്ഠാനമല്ല മറിച്ച് നാം പരസ്പരം എപ്രകാരം ആയിരിക്കണം എന്ന് പ്രഖ്യാപിക്കുന്ന പ്രവൃത്തിയാണ്. നമ്മുടെ ബലഹീനതകളെ ക്രിസ്തു ഒരിക്കലും ഭയപ്പെടുന്നില്ല. യേശു നമ്മെ കൈപിടിച്ചു നടത്താനാണ് ആഗ്രഹിക്കുന്നത്. പാപ്പ പറഞ്ഞു. കാസെല്‍ ദെ മാര്‍മോയിലായിരുന്നു പാപ്പാ കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ചത്.

വത്തിക്കാനില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ഈ ജയില്‍. ഇവിടെയുളള പന്ത്രണ്ടുപേരുടെ കാലുകളാണ് മാര്‍പാപ്പ കഴുകിചുംബിച്ചത്. ആറു ഇറ്റലിക്കാര്‍, സിന്തി വംശജരായ രണ്ടുപേര്‍. ക്രൊവേഷ്യ, റൊമേനിയ,റഷ്യന്‍ വംശജര്‍ എന്നിവരുടെ കാലുകളായിരുന്നുപാപ്പ കഴുകിയത്.കൂടാതെ ഒരു മുസ്ലീം ബാലനും ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്.

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട 2013 ലും പാപ്പ ഇവിടെയാണ് പെസഹാ ആചരണത്തിലെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയത്. കര്‍ത്താവ് എപ്പോഴും നിന്റെ അരികെയുണ്ട്, അവിടുന്ന് ഒരിക്കലും ഉപേക്ഷിക്കില്ല. ഇതേക്കുറിച്ച് ചിന്തിക്കണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.