കാലിഫോര്‍ണിയ കത്തോലിക്കാ ദേവാലയത്തില്‍ മാതാവിന്റെ രൂപം തകര്‍ക്കപ്പെട്ട നിലയില്‍

കാലിഫോര്‍ണിയ: കോര്‍പ്പസ് ക്രിസ്റ്റി കത്തോലിക്കാ ദേവാലയത്തില്‍ ഗ്വാഡെലൂപ്പെ മാതാവിന്റെ രൂപം തകര്‍ത്തു. ഏപ്രില്‍ ഒന്ന് ശനിയാഴ്ച രാത്രി 11.30 നാണ് ഈ അനിഷ്ടസംഭവം അരങ്ങേറിയത്. വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്ന ഈ ദിനം തന്നെ ഇത്തരമൊന്ന് സംഭവിച്ചത് വിശ്വാസികളുടെ സങ്കടം ഇരട്ടിയാക്കി.

സെക്യൂരിറ്റി ക്യാമറയില്‍ അക്രമിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.എന്തു ലക്ഷ്യമാണ് അദ്ദേഹത്തിന്റെ പിന്നിലുള്ളതെന്ന് ഞങ്ങള്‍ക്കറിയില്ല. ദൈവം അദ്ദേഹത്തോട് ക്ഷമിക്കട്ടെ. ഇടവകവികാരി ഫാ. ഫിദെല്‍ റിവേറോ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.