അഹന്ത സകലത്തെയും നശിപ്പിക്കുന്ന കൊടും വിഷം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: അഹന്ത സകലത്തെയും നശിപ്പിക്കുന്ന കൊടും വിഷമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നന്മയാല്‍ മുദ്രിതമായ ഒരു ജീവിതത്തെ മുഴുവന്‍ നശിപ്പിക്കാന്‍ ഒരു തുള്ളി മാത്രം മതിയാവും. ഒരു മനുഷ്യന്‍ ഒരു കുന്ന് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടാകാം, അംഗീകാരവും പ്രശംസയും കൊയ്തിരിക്കാം.

പക്ഷേ ഇതെല്ലാം തനിക്കുവേണ്ടി തനിക്കുവേണ്ടി മാത്രം സ്വയം മഹത്വവല്‍ക്കരിക്കാന്‍ വേണ്ടിയാണ് ചെയ്തതെങ്കില്‍ അവനെ നല്ലവന്‍എന്ന് വിളിക്കാന്‍ കഴിയുമോ. നന്മ ഒരു ലക്ഷ്യം മാത്രമല്ല വഴിയും കൂടിയാണ്. നല്ലതിന് ഒരുപാട് വിവേചനബുദ്ധിയും കാരുണ്യവും ആവശ്യമാണ്. ജീവിതത്തില്‍ നാം ചെയ്യുന്ന ഓരോ പ്രവൃത്തിയുംനമുക്കുവേണ്ടി മാത്രമാണെങ്കില്‍ ഈ പ്രചോദനം ശരിക്കും പ്രധാനമാണോ? അഹം എല്ലാം കയ്യടക്കുകയും അങ്ങനെ അഹങ്കാരം ജനിക്കുകയും ചെയ്യുന്നു. മാര്‍പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.