റൂര്‍ക്കല രൂപതയുടെ ആദ്യ മെത്രാന്‍ ദിവംഗതനായി

റൂര്‍ക്കല: റൂര്‍ക്കല രൂപതയുടെ പ്രഥമ മെത്രാന്‍ ബിഷപ് അല്‍ഫോന്‍സ് ബിലങ് ദിവംഗതനായി. 89 വയസായിരുന്നു.ഒഡീഷയിലെ കാത്തലിക് മിഷന്‍ ഹോസ്പിറ്റലില്‍വച്ച് നവംബര്‍ 11 നായിരുന്നുഅന്ത്യം. വൈദികനായി 61 വര്‍ഷവും മെത്രാനായി 43 വര്‍ഷവും സേവനം ചെയ്തിട്ടുണ്ട്. ഡിവൈന്‍ വേര്‍ഡ് സന്യാസസമൂഹാംഗമായിരുന്നു. 2017 മുതല്‍ ബിഷപ്‌സ് ഹൗസില്‍ താമസിക്കുകയായിരുന്നു.

നവംബര്‍ 15 ന് രാവിലെ 10 മണിക്ക് സംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം അനുസ്മരണബലി നടക്കും. റൂര്‍ക്കല രൂപത 1979 ലാണ് സ്ഥാപിതമായത്. 250,000 കത്തോലിക്കരാണ് രൂപതയിലുള്ളത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.