തിരുഹൃദയത്തിരുനാള്‍ ദിനത്തില്‍ തിരുഹൃദയലുത്തീനിയ ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് യു.എസിലെ മെത്രാന്മാര്‍

വാഷിംങ്ടണ്‍: ജൂണ്‍ 16 ന് പ്രായശ്ചിത്ത പരിഹാരമായി തിരുഹൃദയലുത്തീനിയ ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് അമേരിക്കന്‍ മെത്രാന്‍സംഘം. ദൈവനിന്ദാപരമായ പ്രവൃത്തികള്‍ ചുറ്റുപാടും നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കര്‍ദിനാള്‍ തിമോത്തി എം ഡോളനും ആര്‍ച്ച ബിഷപ് തിമോത്തിയും പ്രധാന ചുമതല വഹിക്കുന്ന യുഎസ് മെത്രാന്‍സംഘം വിശ്വാസികളോടായി ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

കര്‍ത്താവിനെയും പരിശുദ്ധകന്യാമറിയത്തെയും സന്യസ്തരെയും പരിഹസിച്ചുകൊണ്ടുള്ള പ്രവൃത്തികളാണ് ചുറ്റുപാടും നടന്നുകൊണ്ടിരിക്കുന്നത്. ഇത് ലോകമെങ്ങുമുള്ള ക്രൈസ്തവരെ സംബന്ധിച്ചിടത്തോളംവളരെ വേദനാജനകമാണ്. ഇത് ദൈവനിന്ദയാണ് ഇന്നത്തെ സംസ്‌കാരത്തില്‍ നമ്മുടെ കര്‍ത്താവിനെതിരെ നടന്നുകൊണ്ടിരിക്കുന്ന വേദനാകരമായ ഇത്തരം സംഭവങ്ങളില്‍ വിശ്വാസികളെന്ന നിലയില്‍ നാംപ്രായശ്ചിത്തപ്രവൃത്തികള്‍ ചെയ്യേണ്ടിയിരിക്കുന്നു. അതുകൊണ്ട് തിരുഹൃദയത്തിരുനാള്‍ദിനമായ ജൂണ്‍ 16 ന് തിരുഹൃദയലുത്തീനിയ ചൊല്ലി പ്രാര്‍ത്ഥിക്കുക. മെത്രാന്‍സംഘം ആവശ്യപ്പെടുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.