സഭയിലെ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ


വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാസഭയിലെ ലൈംഗിക അതിക്രമങ്ങള്‍ തടയാസും നടപടികള്‍ സ്വീകരിക്കാനുമായി ഫലപ്രദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന സ്വയാധികാര പ്രബോധനത്തിലാണ് പാപ്പ ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത്.

സഭയുടെ വിവിധ മേഖലകളില്‍ ലൈംഗികാതിക്രമം ഉണ്ടായാല്‍ വിവരം അറിഞ്ഞ ഉടനെ ഉത്തരവാദിത്തപ്പെട്ടവര്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ ജാഗ്രത പുലര്‍ത്തണം. മാത്രവുമല്ല ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ രൂപതകളിലും പ്രത്യേക സമിതികള്‍ രൂപികരിക്കുകയും വേണം. പരാതികളിന്മേല്‍ മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഗൗരവതരമായ പരാതികള്‍ വത്തിക്കാന് കൈമാറണം. കേസിന്റെ സ്വഭാവം അനുസരിച്ച് വത്തിക്കാനും അന്വേഷണം നടത്തും. അതാതു രാജ്യത്തെ നിയമസംവിധാനങ്ങള്‍ അനുസരിച്ച് നടപടി ക്രമങ്ങള്‍ പാലിക്കാന്‍ സഭാധികാരികള്‍ക്ക് കടമയുണ്ട്. അതില്‍ വീഴ്ചയുണ്ടാകാതിരിക്കാന്‍ സഭാധികാരികളും ശ്രദ്ധിക്കണം.

ഇവയാണ് പ്രബോധന രേഖയില്‍ പ്രധാനമായും പറയുന്ന കാര്യങ്ങള്‍. ജൂണ്‍ ഒന്നു മുതല്‍ മൂന്നുവര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്.

പുരോഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമായ നിര്‍ദ്ദേശങ്ങളും പരിഷ്‌ക്കാരങ്ങളും വരുത്തും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.