ഇനിയെങ്കിലും രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കൂ: സൗത്ത് സുഡാന്‍ നേതാക്കന്മാരോട് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന

സൗത്ത്‌ സുഡാന്‍: രാജ്യത്തിന്റെ സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ഒരുമിച്ചുനില്ക്കണമെന്നും ഇനിയെങ്കിലും രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്നും സൗത്ത് സുഡാനിലെ നേതാക്കന്മാരോടായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. അപ്പസ്‌തോലികപര്യടനത്തിന്റെ ഭാഗമായി സുഡാനിലെത്തിയ പാപ്പ തന്റെ സന്ദര്‍ശനത്തിന്റെ ആദ്യദിനത്തിലാണ് ഈ അഭ്യര്‍ത്ഥന നടത്തിയത്.

ഇനി രക്തച്ചൊരിച്ചില്‍ വേണ്ട, സംഘര്‍ഷങ്ങള്‍ വേണ്ട,അക്രമങ്ങള്‍ വേണ്ട.. ഇത് നശീകരണത്തിന്റെ സമയമല്ല കെട്ടിപ്പടുക്കലിന്റെ സമയമാണ്.യുദ്ധങ്ങളുടെ സമയം അവസാനിച്ചിരിക്കുന്നു. പാപ്പ പറഞ്ഞു.

പ്രസിഡന്റ് സാല്‍വ കിറുമായിപാപ്പ സ്വകാര്യസംഭാഷണം നടത്തി. മൂന്നു വൈസ് പ്രസിഡന്റുമാരുമായി അരമണിക്കൂര്‍ നേരവും പാപ്പ സംസാരിച്ചു. കോംഗോ സന്ദര്‍ശത്തിന് തൊട്ടുപിന്നാലെയാണ് പാപ്പ സൗത്ത് സുഡാനിലെത്തിയത്.

ഞാനിവിടെ വന്നിരിക്കുന്നത് തീര്‍ത്ഥാടകനായിട്ടാണ്. അനുരഞ്ജനത്തിന്റെ തീര്‍ത്ഥാടകനായിട്ടാണ്.പാപ്പ പറഞ്ഞു. കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയും ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലാന്‌റ് തലവനും മാര്‍്പാപ്പയ്‌ക്കൊപ്പമുണ്ടായിരുന്നു.

മാര്‍പാപ്പ സൗ്ത്ത് സുഡാനിലെത്തുന്നതിന്റെ ഒരു ദിവസം മുമ്പാണ് 27 കര്‍ഷകര്‍ ഇവിടെ കൊല്ലപ്പെട്ടത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.