സൗത്ത് സുഡാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ 2500 അഭയാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി

സൗത്ത് സുഡാന്‍: അപ്പസ്‌തോലിക പര്യടനത്തിന്റെ ഭാഗമായി സൗത്ത് സുഡാനിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ 2500 അഭയാര്‍തഥികളുമായി കൂടിക്കാഴ്ച നടത്തി.രാജ്യം നേരിടുന്ന സംഘര്‍ഷങ്ങളുടെയും വെളളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില്‍വീടും നാടും വിട്ട് അഭയാര്‍ത്ഥികളായി ജീവിക്കേണ്ടിവരുന്ന ഹതഭാഗ്യരാണ് ഇവര്‍.

പുതിയ സൗത്ത് സുഡാന്റെ വിത്തുകളാണ് നിങ്ങള്‍. ഈ രാജ്യത്തിന് വേണ്ടി നിങ്ങള്‍ വളരുകയും ഫലം നല്കുകയും ചെയ്യുക തിന്മയെ തിന്മകൊണ്ട് നേരിടുന്നതിനെ നിങ്ങള്‍ തിരഞ്ഞെടുക്കരുത്. സാഹോദര്യവും ക്ഷമയും തിരഞ്ഞെടുക്കുക. നല്ലൊരു നാളേയ്ക്ക് അത് ആവശ്യമാണ്. പ്രത്യാശയുടെ വിത്തുകളാകുക. പാപ്പ അവരോട് പറഞ്ഞു.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥി പ്രതിസന്ധി നേരിടുന്ന രാജ്യമാണ് സൗത്ത് സുഡാന്‍. 2 മില്യനിലേറെ ആളുകള്‍ അഭയാര്‍തഥികളായി അയല്‍രാജ്യങ്ങളില്‍ ജീവിക്കുന്നു. 8 മില്യന്‍ ആളുകള്‍ ഭക്ഷണ അപര്യാപ്തതയുടെ ഇരകളായി ജീവിക്കുന്ന വര്‍ത്തമാനകാലസാഹചര്യവും ഇവിടെയുണ്ട്.

ഐഡിപി ക്യാമ്പുകളില്‍ രണ്ടു മില്യന്‍ ആളുകള്‍ അഭയാര്‍ത്ഥികളായി ജീവിക്കുന്നു.ഈ ക്യാമ്പില്‍ നിന്നുള്ള 16, 14 വയസ് പ്രായമുള്ള ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും അനുഭവസാക്ഷ്യവും മാര്‍പാപ്പ കേട്ടു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.