മേഘാലയായ്ക്കും ബീഹാറിനും പുതിയ മെത്രാന്മാര്‍

ന്യൂഡല്‍ഹി: ഭാരതസഭയ്ക്ക് രണ്ടു പുതിയ മെത്രാന്മാര്‍. മേഘാലയായിലെ നോങ്‌സ്‌റ്റോണ്‍ രൂപതയ്ക്കും ബീഹാറിലെ ബക്‌സര്‍ രൂപതയ്ക്കുമാണ് പുതിയ ഇടയന്മാരെ ലഭിച്ചത്. ഫാ. വില്‍ബെര്‍ട്ട് മാര്‍വെയ്ന്‍ നോങ്‌സ്‌റ്റോയിന്‍ രൂപതയുടെയും ഫാ.ജെയിംസ് ശേഖര്‍ ബക്‌സര്‍ രൂപതയുടെയും നിയുക്തമെത്രാന്മാരാണ്.

1970 ല്‍ ഷില്ലോംങിലാണ് നിയുക്ത മെത്രാന്‍ വില്‍ബെര്‍ട്ടിന്റെ ജനനം. 2003 ഏപ്രില്‍ 27 ന് വൈദികനായ ഇദ്ദേഹം 2015 മുതല്‍ നോങ്‌സ്റ്റണ്‍ രൂപതയില്‍ വൈദികനായി സേവനം ചെയ്യുകയായിരുന്നു.

തമിഴ്‌നാട്ടിലെ പാളയംകോട്ടെയിലാണ് നിയുക്ത മെത്രാന്‍ ശേഖറിന്റെ ജനനം.1996 മെയ് 26 നാണ് വൈദികനായത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.