തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ക്കിടയില്‍

ന്യൂഡല്‍ഹി: ക്രൈസ്തവ യുവാക്കളുടെ ഇടയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. മറ്റ് മതവിഭാഗങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ക്രൈസ്തവ യുവജനങ്ങളുടെ ഇടയില്‍ തൊഴിലില്ലായ്മയുടെ തോത് വളരെ കൂടുതലാണ്.

ന്യൂനപക്ഷവകുപ്പു മന്ത്രി നാഖ് വി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് മെംബര്‍ പ്രസൂന്‍ ബാനര്‍ജിയുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വെ ( PLFS)പ്രകാരമാണ് റിപ്പോര്‍ട്ട് നല്കിയിരിക്കുന്നത്.

ഹിന്ദു,ഇ്സ്ലാം, ക്രിസ്തു, സിഖ് മതങ്ങളെ ആസ്പദമാക്കിയാണ് പഠനം നടന്നിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.