നാനൂറ് വര്‍ഷം പഴക്കമുള്ള അമേരിക്കയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ബൈബിള്‍ നെതര്‍ലാന്റില്‍ നിന്ന് കണ്ടെത്തി


പിറ്റ്‌സ്ബര്‍ഗ്: നാനൂറ് വര്‍ഷം പഴക്കമുള്ള മോഷ്ടിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥം നീണ്ട അന്വേഷണത്തിനൊടുവില്‍ കണ്ടെത്തി. അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ് ലൈബ്രറിയില്‍ നിന്ന് മോഷണം പോയ ബൈബിള്‍ നെതര്‍ലാന്റ്‌സില്‍ നിന്നാണ് കണ്ടെത്തിയത്.

പതിനേഴാം നൂറ്റാണ്ടിലെ ജനീവ ബൈബിളാണ് മോഷണം പോയതും കണ്ടെടുക്കപ്പെട്ടതും. ജനീവ ബൈബിള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് 1560 ലാണ്. 1615 ല്‍ പ്രസിദ്ധീകരിച്ച ബൈബിളാണ് മോഷണം പോയത്. അപൂര്‍വ്വ പുസ്തകശേഖരത്തിലാണ് ഈ ബൈബിളിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

$ 8മില്യന്‍ രൂപ വിലമതിക്കുന്നതാണ് ഈ ബൈബിളെന്നാണ് അപൂര്‍വ്വയിനം പുസ്തകങ്ങളുടെ കച്ചവടക്കാരനായ ജോവന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.