യേശുവിന്റെ സ്‌നേഹത്തിന്റെ അടയാളമാണ് മുറിവുകള്‍


വത്തിക്കാന്‍ സിറ്റി: മനുഷ്യന്റെ പാപത്തെയും മരണത്തെയും പരാജയപ്പെടുത്തിയ സ്‌നേഹത്തിന്റെ മുറിവുകളാണ് യേശുവിന്റെ തിരുമുറിവുകള്‍ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

സമാധാനം അനുഭവിക്കാത്തവരുണ്ടെങ്കില്‍ യേശുവിന്റെ മുറിവിന്റെ പ്രതീകമായി ആരെയെങ്കിലും സന്ദര്‍ശിക്കുക. യേശുവിന്റെ മുറിവുകളില്‍ സ്പര്‍ശിക്കുക. യേശുവിന്റെ മുറിവുകളില്‍ നിന്ന് കാരുണ്യം വഴിഞ്ഞൊഴുകുന്നുണ്ട്.

നാമെല്ലാവരും കാരുണ്യം ആവശ്യമുള്ളവരാണ്. യേശുവിന്റെ മുറിവുകള്‍ ഒരു നിധിയാണ്. അവയില്‍ നിന്നാണ് കാരുണ്യം ഒഴുകുന്നത്. യേശു മുറിവുകളോടെയാണ് ദൈവത്തിന്റെ മുമ്പില്‍ നില്ക്കുന്നത്. തന്റെ മുറിവുകള്‍ കാണിച്ചുകൊണ്ടാണ് യേശു നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത്.

യേശുവിന്റെ മുറിവുകളെ നാം ഒരിക്കലും വിസ്മരിക്കരുത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.