പാലാ ജൂബിലി തിരുനാള്‍ ദിനത്തില്‍ കുരിശുപള്ളി മാതാവിന്റെ മുമ്പില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം സുരേഷ് ഗോപി

പാലാ: പാലാ ജൂബിലി തിരുനാള്‍ ദിനത്തോട് അനുബന്ധിച്ച് ചലച്ചിത്ര താരം സുരേഷ് ഗോപി കുരിശുപള്ളി മാതാവിന്റെ മുമ്പിലെത്തിപ്രാര്‍ത്ഥിച്ചു. ഭാര്യ രാധികയും അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു. ഇതിന് മുമ്പും കുരിശുപള്ളി മാതാവിന്റെ അടുക്കലെത്തി പ്രാര്‍ത്ഥിച്ചിട്ടുള്ള വ്യക്തിയാണ് സുരേഷ്‌ഗോപി. മാതാവിനോടുള്ള തന്റെ ഭക്തി അദ്ദേഹം പലതവണ പരസ്യമാക്കിയിട്ടുമുണ്ട്.

പാലായിലൂടെ എവിടെപോയാലും കുരിശുപള്ളിയില്‍ കയറി മാതാവിന് തിരികള്‍ കത്തിച്ചുപ്രാര്‍ത്ഥിക്കുന്ന ശീലവും അദ്ദേഹത്തിനുണ്ട്. ഡിസംബര്‍ എട്ടിനാണ് കുരിശുപള്ളി മാതാവിന്‌റെ തിരുനാള്‍. പരിശുദ്ധ അമ്മയുടെ അമലോത്ഭവതിരുനാളാണ് ഇവിടെ ആഘോഷിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.