സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന് നാളെ തിരി തെളിയും

.

ഹൂസ്റ്റണ്‍: ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ നാളെ ആരംഭിക്കും. നാലിന് സമാപിക്കും. ചിക്കാഗോ രൂപതയാണ് നേതൃത്വം നല്കുന്നത്.

ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ സെന്ററാണ് വേദി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മുതിര്‍ന്നവര്‍, ദമ്പതികള്‍, യുവജനങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്കായി 15 വേദികള്‍ കണ്‍വന്‍ഷനുണ്ട്.

ഇന്ത്യയിലെയും അമേരിക്കയിലെയും പ്രഗത്ഭരായ വചനപ്രഘോഷകര്‍ ക്ലാസുകള്‍ നയിക്കും. ബിഷപ്പുമാരായ മാര്‍ ജോസ് കല്ലുവേലില്‍, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍ എന്നിവര്‍ക്കൊപ്പം ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍, ക്രിസ്തീയവിശ്വാസം സ്വീകരിച്ച മുന്‍ സിനിമാതാരം മോഹിനി എന്നിവരും വേദി പങ്കിടും.

ഫാ.ഷാജി തുമ്പേച്ചിറയില്‍ നയിക്കുന്ന മ്യൂസിക്കല്‍ ഡ്രാമയും കണ്‍വന്‍ഷനിലുണ്ടായിരിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.