125 വര്‍ഷം പഴക്കമുള്ള കത്തോലിക്കാ പള്ളിക്ക് തീപിടിച്ചു


ടെക്‌സാസ്: 125 വര്‍ഷം പഴക്കമുള്ള കത്തോലിക്കാ ദേവാലയത്തിന് തീ പിടിച്ചു. ദേവാലയം പൂര്‍ണ്ണമായും കത്തിനശിച്ചു. എന്നാല്‍ അഗ്നിബാധയില്‍ നിന്ന് സക്രാരിയെ അത്ഭുതകരമായി രക്ഷിച്ചെടുത്തു.

വളരെ വേദനാജനകമായ കാഴ്ചകള്‍ക്കാണ് ഞാന്‍ സാക്്ഷ്യം വഹിച്ചത്. ഓസ്റ്റിന്‍ രൂപതയിലെ ബിഷപ് ജോ വാസ്‌ക്വീസ് സംഭവസ്ഥലം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരെയും ഈ സംഭവം വേദനിപ്പിച്ചിട്ടുണ്ട്. അദ്ദേഹം തുടര്‍ന്നുപറഞ്ഞു.

തിങ്കളാഴ്ചയാണ് അഗ്നിബാധയുണ്ടായത്. അന്നു തന്നെ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ കാരണം കണ്ടെത്തിയിട്ടില്ല. തടികൊണ്ടു നിര്‍മ്മിച്ച മിസിസിപ്പിയിലെ ഏറ്റവും വലിയ ദേവാലയമാണ് ഇത്.

ദേവാലയത്തിന്റെ ജൂബിലി ആഘോഷിക്കാന്‍ പദ്ധതി പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടുത്തം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.