യുക്രെയ്‌നില്‍ സമാധാനം സാധ്യം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: റഷ്യയും യുക്രെയ്‌നും തമ്മില്‍ ഇപ്പോഴും സമാധാനചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റാലിയന്‍ ദിനപ്പത്രമായ ലാ സ്റ്റാമ്പയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

അധികാരവാഞ്ഛയെയും ആയുധക്കച്ചവടത്തെയും പാപ്പ ഈ അഭിമുഖത്തിലും തള്ളിപ്പറഞ്ഞു. ദുര്‍ബലരായ ചക്രവര്‍ത്തിമാര്‍ തങ്ങള്‍ ശക്തരാണെന്ന് കാണിക്കാന്‍ യുദ്ധത്തിന് പോകും ഇരു കക്ഷികളും തമ്മില്‍ ബന്ധങ്ങളുടെ ശൃംഖല രൂപപ്പെടുത്താന്‍ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്, എനിക്ക് ഇപ്പോഴും പ്രത്യാശയുണ്ട്. സമാധാനം സാധ്യമാണ്.പാപ്പ ആവര്‍ത്തിച്ചു.

ഇതിനാദ്യംചെയ്യേണ്ടത് മനസ്സുകള് ആയുധവിമുക്തമാക്കുകയാണ്. പാപ്പ പറഞ്ഞു.

യുക്രെയ്‌നും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നയതന്ത്രബന്ധം രൂപീകരിച്ചതിന്റെ മുപ്പതാംവാര്‍ഷികം പ്രമാണിച്ച് നവംബര്‍ 17 ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍ യുക്രെയ്‌നിലെ സമാധാനത്തിന് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.