ദൈവികപുണ്യങ്ങള്‍ ധാര്‍മ്മിക കഴിവിനു വേണ്ടിയുള്ള മഹത്തായ ദാനങ്ങള്‍: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവികപുണ്യങ്ങള്‍ ധാര്‍മ്മിക കഴിവിനു വേണ്ടിയുള്ള മഹത്തായ ദാനങ്ങളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവികപുണ്യങ്ങള്‍ മൂന്നാണ്. വിശ്വാസം, ശരണം, ഉപവി.. ഈ ദൈവികപുണ്യങ്ങള്‍ ദൈവദത്തമാകയാല്‍ മാത്രമാണ് അവ ജീവിക്കാനാവുക. ദൈവം നമ്മുടെ ധാര്‍്മിക കഴിവിന് പ്രദാനം ചെയ്യുന്ന മഹത്തായ ദാനങ്ങലാണ് ഈ മൂന്നു ദൈവികപുണ്യങ്ങള്‍. അവയില്ലെങ്കിലും നമുക്ക് വിവേകികളും നീതിമാന്മാരും ശക്തരും സമചിത്തരുമാകുമായിരിക്കും.

പക്ഷേ ഇരുട്ടില്‍ പോലും കാണുന്ന കണ്ണുകള്‍ നമുക്ക് ഉണ്ടാകില്ല. സ്‌നേഹിക്കപ്പെടാത്തപ്പോഴും സ്‌നേഹിക്കുന്ന ഒരു ഹൃദയം നമുക്കു ഉണ്ടാകില്ല, ഓരോ നിരാശയെയും ചെറുക്കാന്‍ ധൈര്യപ്പെടുന്ന ഒരു പ്രതീക്ഷയും നമുക്ക് ഉണ്ടാകില്ല. മാര്‍പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.