രോഗികളെ പരിത്യജിക്കരുത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: രോഗികളെ പരിത്യജിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മുപ്പത്തിയൊന്നാം ലോകരോഗിദിന സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കമ്പോളസംസ്‌കാരം വാര്‍ദ്ധക്യത്തെയും രോഗത്തെയും നിരാകരിക്കുന്ന പ്രവണതയാണ് നിലവിലുളളത്. മനുഷ്യജീവിതത്തിന്റെ ഭാഗമാണ് രോഗം. ഈ അവസ്ഥ ഏകാന്തതയിലും പരിത്യക്തതയിലും പരിചരണത്തിന്റെയും അനുകമ്പയുടെയും അഭാവത്തിലും ജീവിക്കേണ്ടിവരുന്നത് മനുഷ്യോചിതമല്ലാത്തപ്രവൃത്തിയാണ്, സാമീപ്യവും സഹാനുഭൂതിയുംആര്‍ദ്രതയുമാണ് ദൈവത്തിന്റെ ശൈലി. മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

ഫെബ്രുവരി 11 നാണ് ലോകരോഗീദിനം ആചരിക്കുന്നത്. ലൂര്‍ദ് മാതാവി്‌ന്റെ തിരുനാള്‍ദിനം കൂടിയാണ് അന്ന്. ഇവന്റെ കാര്യം നോക്കിക്കൊളളണം എന്ന നല്ലസമറിയാക്കാരന്റെ ഉപമയിലെ വാക്യമാണ് ഈ വര്‍ഷത്തെ ലോകരോഗീദിനത്തിന്റെ ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.