ലോകയുവജന ദിനത്തില്‍ പങ്കെടുക്കാന്‍ മാര്‍പാപ്പ പോര്‍ച്ചുഗല്ലിലേക്ക്

വത്തിക്കാന്‍ സിറ്റി: 37 ാമത് ലോക യുവജനസംഗമത്തില്‍ പങ്കെടുക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പ പോര്‍ച്ചുഗലിലേക്ക് യാത്രയാകും. 2023 ഓഗസ്റ്റ് 2 മുതല്‍ ആറുവരെ തീയതികളിലായിരിക്കും പാപ്പായുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം.

ഓഗസ്റ്റ് 5 ന് പാപ്പ ഫാത്തിമാ സന്ദര്‍ശിക്കും. മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2017 ല്‍ മാര്‍പാപ്പ ഫാത്തിമ സന്ദര്‍ശിച്ചിരുന്നു. പത്രോസിന്റെ സിംഹാസനത്തിലെത്തിയതിന് ശേഷമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാലാമത് ലോകയുവജനസംഗമമാണ് ഇത്.

ആദ്യമായി അദ്ദേഹം പാപ്പയായി ലോകയുവജനസംഗമത്തില്‍ പങ്കെടുത്തത് ബ്രസീലില്‍വച്ചായിരുന്നു. തുടര്‍ന്ന് പോളണ്ട്, പനാമ എന്നിവിടങ്ങളിലും പങ്കെടുത്തു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 42 ാമത് അപ്പസ്‌തോലിക പര്യടനമാണ് ഓഗസ്റ്റിലേത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.