മണിപ്പൂര്‍; പ്രസിഡന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം

ബാംഗഌര്: മണിപ്പൂര്‍ പ്രശ്‌നത്തില്‍ ഇന്ത്യന്‍ പ്രസിഡന്റ് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ ഒപ്പിട്ട നിവേദനംസമര്‍പ്പിച്ചു. നാഷനല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിലായിരുന്നു ഒപ്പുശേഖരണം നടന്നത്.

മണിപ്പൂര്‍ എത്രയും വേഗം പ്രസിഡന്റ് സന്ദര്‍ശിക്കണം. കുക്കി സ്ത്രീകള്‍ക്ക് അടിയന്തിരമായി നീതി നടപ്പിലാക്കണം. ലൈംഗികവും ശാരീരികവും മാനസികവുമായി അവിടെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ആദ്യ ട്രൈബല്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളപ്രസിഡന്റിന് എഴുതിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ പോലും മണിപ്പൂരില്‍ തടഞ്ഞുവച്ചിരിക്കുന്നതുകൊണ്ട് മാസങ്ങള്‍ക്ക് മുമ്പ് അവിടെ നടന്ന പല ക്രൂരതകളുംവളരെ വൈകിമാത്രമാണ് പുറംലോകം അറിഞ്ഞത്.

ഫാ.സെ്ഡ്രിക് പ്രകാശിന്റെ നേതൃത്വത്തിലാണ് ഒപ്പുശേഖരണം നടന്നത്. നിവേദനത്തിന്റെ ഒരു കോപ്പി ഇന്ത്യയുടെ ചീഫ് ജസ്റ്റീസിനും കൈമാറിയിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.