പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ ദമ്പതികള്‍ക്കെതിരെ മതപരിവര്‍ത്തന നിരോധന നിയമം പാസാക്കരുതെന്ന് ഹൈക്കോടതി

ജബല്‍പ്പൂര്‍: പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ ദമ്പതികള്‍ക്കെതിരെമതപരിവര്‍ത്തന നിയമം ഉപയോഗിച്ച് നടപടികള്‍ സ്വീകരിക്കരുതെന്ന് ഗവണ്‍മെന്റിനോട് മധ്യപ്രദേശ ഹൈക്കോടതി ആവശ്യപ്പെട്ടു. മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് 2021 സെക്ഷന്‍ 10 വ്യതിചലിച്ച് വിവാഹിതരായ ദമ്പതികളെ പ്രോസിക്യൂട്ട് ചെയ്യരുതെന്ന ജബല്‍പ്പൂര്‍ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ കല്പന പുറപ്പെടുവിച്ചിരിക്കുന്നത്.

ജസ്റ്റീസുമാരായ സൂജോയി പോള്‍, പ്രകാശ് ചന്ദ്ര ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് നവംബര്‍ 14 ന് സുപ്രധാനമായ ഈ ഓര്‍ഡര്‍ പുറപ്പെടുവിച്ചത്. പ്രായപൂര്‍ത്തിയായി സ്വമനസ്സാലെ വിവാഹിതരായ ദമ്പതികളെ നിയമത്തിന്റെ പേരില്‍ പ്രോസിക്യൂട്ട് ചെയ്യരുതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പ്രണയിച്ച് വിവാഹിതരായവരില്‍ യുവതി നല്കിയ പരാതിയിന്മേലാണ് ഈ ഉത്തരവ്.

നിര്‍ബന്ധമില്ലാതെയും പ്രലോഭനമില്ലാതെയും മറ്റ് യാതൊരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കി വിധേയമാകാതെയുമാണ് വിവാഹവും മതംമാറ്റവുമെന്നാണ് യുവതി അറിയിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.