ദേവസഹായം പിള്ള മെയ് 15 ന് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടും

വത്തിക്കാന്‍ സിറ്റി: ഭാരതത്തിലെ പ്രഥമ അല്‍മായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ 2022 മെയ് 15 ന് വിശുദ്ധനായി പ്രഖ്യാപിക്കും.

ഹൈന്ദവവിശ്വാസം ഉപേക്ഷിച്ച് ക്രിസ്തുവിശ്വാസിയായ ദേവസഹായം പിള്ളി മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെ കൊട്ടാരത്തിലെ കാര്യദര്‍ശിയായിരുന്നു. ഡച്ച് സൈന്യാധിപന്‍ ഡിലനോയിയില്‍ നിന്നാണ് ഇദ്ദേഹം ക്രിസ്തുവിനെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് 1745 മെയ് 17 ന് മാമ്മോദീസാ സ്വീകരിച്ചു. പിള്ളയുടെ മതപരിവര്‍ത്തനവും സുവിശേഷപ്രഘോഷണവും രാജസേവകരെ അസ്വസ്ഥരാക്കി. അവര്‍ അദ്ദേഹത്തിനെതിരെ ഉപജാപങ്ങള്‍ നടത്തുകയും രാജദ്രോഹക്കുറ്റം ചാര്‍ത്തുകയും ചെയ്തു. നാലു കൊല്ലം ജയില്‍വാസവും അനുഭവിക്കേണ്ടിവന്നു.

ഒടുവില്‍ 1752 ജനുവരി 14 ന് പിള്ളയെ രാജകിങ്കരന്മാര്‍ കാറ്റാടി മലയിലേക്ക് കൊണ്ടുപോവുകയും വെടിവച്ചുകൊല്ലുകയും ചെയ്തു.2012 ഡിസംബര്‍ രണ്ടിന് കോട്ടാറില്‍വച്ചായിരുന്നു പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.