ശ്വസിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: തനിക്ക് ഇപ്പോഴും ശാന്തമായി ശ്വാസോച്ഛാസം നടത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എയ്ഡ് റ്റു ദ ഓറിയന്റല്‍ ചര്‍ച്ച് പ്രതിനിധികളുമായി സംസാരിക്കവെയാണ് പാപ്പ ഇക്കാര്യം അറിയിച്ചത്.

രണ്ടാഴ്ച മുമ്പായിരുന്നു പാപ്പയ്ക്ക് ഹെര്‍ണിയായുടെ ഓപ്പറേഷന്‍ നടത്തിയത്. ജൂണ്‍ ഏഴിനായിരുന്നു പാപ്പയുടെ ഓപ്പറേഷന്‍, 16 ാം തീയതിയാണ് അദ്ദേഹം ആശുപത്രിവാസം അവസാനിപ്പിച്ചത്. ബുധനാഴ്ചയിലെ പൊതുദര്‍ശനപ്പരിപാടിയും ശാരീരികബുദ്ധിമുട്ടുകളെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസവും പാപ്പയ്ക്ക് നല്ലതുപോലെ ക്ഷീണം അനുഭവപ്പെട്ടിരുന്നു.

അനസ്‌തേഷ്യയുടെ പാര്‍ശ്വഫലങ്ങള്‍ ഇപ്പോഴും അലട്ടുന്നുണ്ടെന്നും ശ്വാസോച്ഛാസം കൃത്യമായി നടക്കുന്നില്ലെന്നും പാപ്പ അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.