കര്‍ദിനാള്‍ ഗ്രേഷ്യസ് ആമസോണ്‍ സിനഡില്‍ പങ്കെടുക്കും

വത്തിക്കാന്‍ സിറ്റി: പാന്‍- ആമസോണ്‍ റീജിയനില്‍ ഒക്ടോബര്‍ ആറു മുതല്‍ 27 വരെ നടക്കുന്ന സിനഡില്‍ മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് പങ്കെടുക്കും. 55 ഓഡിറ്റേഴ്‌സും സ്‌പെഷ്യല്‍ സെക്രട്ടറിയേറ്റ് ഓഫ് ദ സിനഡിലെ 25 പേരുമാണ് വത്തിക്കാന്റെ ലിസ്റ്റിലുള്ളത്. ഇവാഞ്ചലിക്കല്‍, ആംഗ്ലിക്കന്‍, പ്രിസ്ബിറ്റേറിയന്‍ പ്രതിനിധികളും സിനഡില്‍ പങ്കെടുക്കും. 12 പ്രത്യേക പ്രതിനിധികളും സിനഡിലേക്ക് ക്ഷണിതാക്കളായുണ്ട്.

2018 ജനുവരി 19 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആമസോണ്‍ പ്രവിശ്യ സന്ദര്‍ശിച്ചത്. ലോകത്തിലെ മൂന്നിലൊന്ന് വനപ്രദേശങ്ങളും ആമസോണ്‍ മേഖലയിലാണ്.

ഒക്ടോബര്‍ പതിനഞ്ചാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പയും ആമസോണ്‍ സിനഡില്‍ പങ്കെടുക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.