ബെദ്‌ലഹേമിലെ താരകം- എംജി ശ്രീകുമാര്‍ ആദ്യമായി കരോള്‍ഗാനവുമായി

പൂനിലാവില്‍ പുഞ്ചിരിയുമായി എന്ന മനോഹരഗാനവുമായി ഇത്തവണത്തെ ക്രിസ്തുമസിന് പ്രശസ്തഗായകന്‍ എംജി ശ്രീകുമാറുമുണ്ട്. മലയാള കരോള്‍ ഗാനശാഖയില്‍ ആദ്യമായിട്ടാണ് ശ്രീകുമാറിന്റെ മധുരസ്വരത്തില്‍ ലൈവ് ബാന്‍ഡ് സെറ്റായിഒരു ക്രിസ്തുമസ് ഗാനം . കാന്‍ടൗണ്‍ മ്യൂസികിന്റെ ബാനറില്‍ ജോമോന്‍ ജോണ്‍ കാരക്കാട്ട് നിര്‍മ്മിച്ചിരിക്കുന്ന ബേത്‌ലഹേമിലെ താരകം എ്ന്ന വീഡിയോ ആല്‍ബത്തിലാണ് ശ്രീകുമാറിന്റെ ഗാനമുള്ളത്.

ക്രിസ്തുമസ് കരോളിന് പ്രയോജനപ്പെടുത്താവുന്ന വിധത്തിലുള്ള മനോഹരമായ ഗാനമാണ് ഇത്. ബിന്ദു കുരുവിളയുടേതാണ് വരികള്‍. ബിബിന്‍ മാത്യു ഈണം നല്കിയിരിക്കുന്നു. ക്യാമറ: ഫിലിപ്പ് കാക്കനാട്ട് ടൈറ്റില്‍ മ്യൂസിക് ഓര്‍ക്കസ്ട്ര: അനീഷ് ജോര്‍ജ്.ബാന്റ് കണ്ടക്ട്ഡ് ആന്റ് മ്യൂസിക് പ്രോഗ്രാം: ജോര്‍ജ് ആന്റണി.

നിരവധി കരോള്‍ഗാനങ്ങള്‍ക്കിടയില്‍ നിന്ന് വ്യത്യസ്തമായ അനുഭവം പകര്‍ന്നുനല്കാന്‍ ഈ കരോള്‍ഗാനത്തിന് കഴിയുന്നുണ്ട് എന്നതില്‍ സംശയമില്ല. ഡിസംബറിന്റെ മഞ്ഞിലും തണുപ്പിലും ഉണ്ണിയേശുവിനെ പാടിപുകഴ്ത്താന്‍ നമുക്കിനി ഈ ഗാനവും ആലപിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.