പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: സിബിസിഐ പ്രസിഡന്റ് ആ്ര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും വിദേശകാര്യ പാര്‍ലമന്ററി കാര്യസഹമന്ത്രി വി. മുരളീധരനും ആര്‍ച്ച് ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ച 15 മിനിറ്റ് നേരം നീണ്ടുനിന്നു.

മാര്‍പാപ്പയുടെ ഇന്ത്യാസന്ദര്‍ശനവും ക്രൈസ്തവസഭാസ്ഥാപനങ്ങളെ സംബന്ധിച്ച പൊതുവിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. മാര്‍പാപ്പയുടെ ഇന്ത്യാസന്ദര്‍ശനം വേഗത്തിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.