ക്രൈസ്തവ മതപീഡനം വര്‍ദ്ധിക്കുന്ന ഉത്തര്‍പ്രദേശില്‍ കത്തോലിക്കാ പുരോഹിതനെതിരെ വ്യാജ ലൈംഗിക ആരോപണം

മീററ്റ്: ക്രൈസ്തവ മതപീഡനം തുടര്‍ക്കഥയാകുന്ന ഉത്തര്‍പ്രദേശില്‍ നിന്ന് ക്രൈസ്തവ മതപീഡനത്തിന്റെ പുതിയ മുഖം. 67 വയസുകാരനായ വൈദികനെതിരെ ബാല ലൈംഗികപീഡനം ആരോപിച്ചാണ് ഇപ്പോള്‍ ഹെന്ദവമതമൗലികവാദികള്‍ രംഗത്ത് വന്നിരിക്കുന്നത്. പതിനൊന്നുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ വൈദികനെതിരെയുളള ആരോപണം.

രൂപതയിലെ സെന്റ് ജോസഫ് ഹൈസ്‌കൂള്‍പ്രിന്‍സിപ്പല്‍ ഫാ.ആല്‍ബെര്‍ട്ടാണ് ആരോപണവിധേയനായിരിക്കുന്നത്. ചില പ്രധാന കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി വൈദികനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 1100 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമാണ് സെന്റ് ജോസഫ്.

വൈദികനെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നു് രൂപത വക്താവ് ഫാ.ചൊവ്വല്ലൂര്‍ അറിയിച്ചു.

ക്രൈസ്തവ മതപീഡനം നടക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുമ്പന്തിയിലാണ് ഉത്തര്‍പ്രദേശ്. കഴിഞ്ഞവര്‍ഷം 105 സംഭവങ്ങളാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ആകെ 500 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

2017 ല്‍ യോഗി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതു മുതല്‍ ക്രൈസ്തവര്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കും നേരെ ആക്രമണം വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത്.

200 മില്യന്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ 0.18 ശതമാനമാണ് ക്രൈസ്തവര്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.