ട്രെയിനില്‍ വച്ച് ക്രൈസ്തവ മിഷനറിമാരെ ആള്‍ക്കൂട്ടം ആക്രമിച്ചു

മഹാരാഷ്ട്ര: ട്രെയിനില്‍ വച്ച് ക്രൈസ്തവമിഷനറിമാരെ ഹൈന്ദവമതമൗലികവാദികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. മിഷനറിമാരാണെന്നും മതപരിവര്‍ത്തനമാണ് ലക്ഷ്യമെന്നും ആരോപിച്ചായിരുന്നു ആക്രമണം.

വിദ്യാഭ്യാസആവശ്യങ്ങള്‍ക്കുവേണ്ടി യാത്ര നടത്തിയ അധ്യാപകരായിരുന്നു ഇവരെന്നാണ് വിശദീകരണം. ക്രൈസ്തവ എന്‍ജിഒയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. സാന്‍ഗില്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു ആക്രമണം.

ആക്രമിക്കപ്പെട്ടവര്‍ക്ക് തുടര്‍യാത്രയില്‍ പോലീസ് സംരക്ഷണം വേണമെന്ന് എന്‍ജിഒയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന ഫാ. റോഡ്രിഗ്‌സ് ആവശ്യപ്പെട്ടു. തദ്ദേശവാസികളെ മതപരിവര്‍ത്തനം നടത്താനാണ് ഇവര്‍ എത്തിയിരിക്കുന്നത് എന്നാണ് ഹൈന്ദവമതമൗലികവാദികള്‍ ആരോപിച്ചത്.

സംസ്ഥാനത്ത് 2.3 ശതമാനം മാത്രമാണ് ക്രൈസ്തവരുള്ളത്. 1.3 ബില്യന്‍ ജനസംഖ്യയില്‍ 80 ശതമാനവും ഹൈന്ദവരാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.