പെസഹാവ്യാഴാഴ്ച പാര്‍ലമെന്‌റ് സമ്മേളനം ഒഴിവാക്കണമെന്ന്..

ന്യൂഡല്‍ഹി: പെസഹാ വ്യാഴാഴ്ച പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിന് എതിരെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിനമായ പെസഹാവ്യാഴാഴ്ച സഭ സമ്മേളിക്കുന്നത് ഉചിതല്ലെന്നാണ് എംപിമാര്‍ കത്തുമുഖനേ വ്യക്തമാക്കിയത്.

ലോകസഭാസ്പീക്കര്‍ക്കാണ് കത്ത് നല്കിയത്. കൊടിക്കുന്നില്‍സുരേഷ്, ബെന്നി ബെഹനാന്‍, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ എന്നീ എംപിമാരാണ് ഇതുസംബന്ധിച്ച് പരാതി നല്കിയിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.