നോമ്പുകാലത്ത് മാതാവിനെ മാര്‍ഗ്ഗദര്‍ശിയാക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നോമ്പുകാലത്ത് സഭയുടെ പാരമ്പര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുകയും പരിശുദ്ധ അമ്മയെ തങ്ങളുടെ ജീവിതത്തിന്റെ മാര്‍ഗ്ഗദര്‍ശിയാകാന്‍ അനുവദിക്കുകയും വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഓശാന ഞായറാഴ്ച വിശുദ്ധ ബലിക്ക് ശേഷം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു പാപ്പ.

നമ്മള്‍ മാതാവില്‍ നിന്ന് പഠിക്കണം. പൂര്‍ണ്ണഹൃദയത്തോടെയാണ് മറിയം തന്റെ പുത്രനെ അനുഗമിച്ചത്. തനിക്ക് മനസ്സിലാകാത്ത പലതും ചുറ്റും സംഭവിക്കുമ്പോഴും മറിയം പിതാവായ ദൈവത്തിന്റെ ഹിതത്തോട് പൂര്‍ണ്ണമായും വിധേയപ്പെടുകയും അവിടുത്തെ ഇഷ്ടത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. സഹനങ്ങളിലും പരിത്യക്താവസ്ഥയിലും കഴിയുന്നവരെ ഈശോയുടെ അടുക്കലേക്ക് അമ്മ എത്തിക്കുന്നു. പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.