ജാര്‍ഖണ്ഡില്‍ എന്തുകൊണ്ടാണ് കത്തോലിക്കാ പുരോഹിതരും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നത്? ഇതാ ചില സത്യങ്ങള്‍


ഇന്ത്യയില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണോ ജാര്‍ഖണ്ഡ്? സമീപകാലത്തെ ജാര്‍ഖണ്ഡിന്റൈ ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന ചിത്രം ്അതാണ്.

പൊതുജനത്തിന്റെയും സമൂഹത്തിന്റെയും മുമ്പില്‍ കത്തോലിക്കാപുരോഹിതരും സ്ഥാപനങ്ങളും കൊള്ളരുതാത്തവയാണ് എന്ന് സ്ഥാപിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഡി നോബിലി സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലായിരുന്ന ഈശോസഭാ വൈദികന് നേരെ ഉ്ന്നയിച്ചിരിക്കുന്ന ബാല ലൈംഗികപീഡനം.

2018 ല്‍ സമാനമായ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈശോസഭാ വൈദികന്‍ തന്നെയായിരുന്നു അവിടെയും പ്രതിക്കൂട്ടില്‍. ഫാ. അല്‍ഫോന്‍സ് . ജൂണില്‍ നടന്ന കൂട്ടബലാത്സംഗത്തില്‍ പ്രതിയാക്കിയാണ് അദ്ദേഹത്തെ പോലീസ്ജയിലില്‍ അടച്ചത്. അദ്ദേഹത്തിന്റെ അപ്പീല്‍ പോലും തടഞ്ഞുവച്ചിരിക്കുകയാണ്.

അതേ വര്‍ഷം ജൂലൈയില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍ കോണ്‍സീലിയ ആിരുന്നു. കുട്ടികളെ അനധികൃതമായി കൈമാറ്റം ചെയ്യുന്നു എന്നതായിരുന്നു ആരോപണം. കോടതി പലതവണ അവരുടെ ജാമ്യം നിഷേധിക്കുകയുണ്ടായി.

മതപരിവര്‍ത്തന നിയമം ആരോപിച്ച് മലയാളിയായ ഫാ. ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. അദ്ദേഹത്തോടൊപ്പം അറസ്റ്റ് ചെയ്ത ഒരു വൈദികനെ വിട്ടയച്ചുവെങ്കിലും ബിനോയി അച്ചന്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്.

സെപ്തംബര്‍ മൂന്നിനാണ് ഒരു സംഘം ഹൈന്ദവതീവ്രവാദികള്‍ ജ്‌സ്യൂട്ട് മിഷന്‍ കേന്ദ്രം ആക്രമിച്ചത്. എന്നാല്‍ അവരില്‍ ഒരാളെ പോലും പോലീസ് ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.

രാഷ്ട്രീയമായ കളികളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. റാഞ്ചി അതിരൂപത വക്താവ് ഫാ. ആനന്ദ് ഡേവിഡ് പറഞ്ഞു. ആദിവാസികള്‍ക്ക് ക്രൈസ്തവര്‍ വിദ്യാഭ്യാസം നല്കുകയും സമുദ്ധരിക്കുകയും ചെയ്യുന്നത് ഹിന്ദു തീവ്രവാദികള്‍ ഇഷ്ടപ്പെടുന്നില്ല. പല ആദിവാസികളും ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവരികയും ചെയ്യുന്നുണ്ട്. അത് ക്രൈസ്തവവിശ്വാസം ആഴപ്പെടുന്ന ഒരു സംസ്ഥാനമായി ജാര്‍ഖണ്ഡിനെ മാറ്റുമെന്ന് ഹൈന്ദവതീവ്രവാദികള്‍ ഭയക്കുന്നു. അതുകൊണ്ടാണ് ക്രൈസ്തവര്‍ക്ക് നേരെ കേസുകളും കഥകളും കെട്ടിച്ചമച്ച് അവര്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ക്രൈസ്തവരുടെ പ്രാതിനിധ്യം ഇവിടെ 1.5 മില്യനാണ്. അതായത് ജനസംഖ്യയുടെ 4.3 ശതമാനം. ഇത് ഇന്ത്യയിലെ ക്രൈസ്തവ പ്രാതിനിധ്യത്തിന്റെ ഏകദേശം ഇരട്ടിയോളം വരും. ജനസംഖ്യയിലെ 16 ശതമാനവും ആദിവാസികളാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.