മണിപ്പൂരില്‍ സമാധാനം പുലരാന്‍ വേണ്ടി അരുണാച്ചല്‍പ്രദേശില്‍ പ്രാര്‍ത്ഥന

മാര്‍ഗ്‌ഹെരിത്ത: വംശീയകലാപത്തെതുടര്‍ന്ന് സംഘര്‍ഷഭരിതമായ മണിപ്പൂരില്‍ സമാധാനം പുലരാന്‍ വേണ്ടി അരുണാച്ചല്‍ പ്രദേശില്‍ നിന്നുള്ള നൂറുകണക്കിന് വിശ്വാസികള്‍ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ഒരുമിച്ചുകൂടി. ആസാമിലെ മാര്‍ഗ്‌ഹെരിത്ത ഡിവൈന്‍ റിന്യൂവല്‍ റിട്രീറ്റ് സെന്ററിലായിരുന്നു പ്രാര്‍ത്ഥനാസമ്മേളനം.

മെഴുകുതിരികള്‍ കൈയിലുയര്‍ത്തിപിടിച്ചായിരുന്നു പ്രാര്‍ത്ഥന. യുവജനങ്ങള്‍ സമാധാനത്തിന്റെയും ക്ഷമയുടെയും സന്ദേശവാഹകരാകണമെന്ന് ബിഷപ് ജോര്‍ജ് ആഹ്വാനം ചെയ്തു. യുക്രെയ്‌നില്‍ നടക്കുന്നതെന്തോ അതിലും തെല്ലും കുറവൊന്നുമല്ല മണിപ്പൂരിലും നടന്നുകൊണ്ടിരിക്കുന്നത്. വേദനയും അനിശ്ചിതത്വവുമാണ് ഈ സംഭവങ്ങള്‍ സമ്മാനിക്കുന്നത്. മിയാവ് രൂപതയുടെ ഇടയനും സലേഷ്യന്‍ സഭാംഗവുമായ അദ്ദേഹം പറഞ്ഞു.

മെയ് മൂ്ന്നുമുതല്‍ക്കാണ് മണിപ്പൂരില്‍ വംശീയകലാപം പൊട്ടിപ്പുറപ്പെട്ടത്. നൂറോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. മൂവായിരത്തോളം പേര്‍ ഭവനരഹിതരായി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.