പുടിനോട് യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് നേതാവ് ആവശ്യപ്പെടണം: കത്തോലിക്കാ ആര്‍ച്ച് ബിഷപ്

വാഴ്‌സോ: റഷ്യന്‍ പ്രസിഡന്റ് പുടിനോട് യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് നേതാവ് ആവശ്യപ്പെടണമെന്ന് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പിന്റെ അഭ്യര്‍ത്ഥന. മോസ്‌ക്കോ പാത്രിയാര്‍ക്ക കിര്‍ലിനോട് ആര്‍ച്ച് ബിഷപ് സ്റ്റാനിസ്ലാവോ ഗാഡെസ്‌ക്കിയാണ് ശക്തമായ ഭാഷയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.. ആയിരക്കണക്കിന് ആളുകളുടെ സഹനങ്ങളെ ഇല്ലാതാക്കാന്‍ ഒരു വാക്കു കൊണ്ട് കഴിയും. അതുകൊണ്ട് സഹോദരാ ഞാന്‍ താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു, യുക്രെയ്ന്‍ ജനതയ്ക്ക് നേരെയുള്ള വിവേകമില്ലാത്ത ഈ യുദ്ധനടപടികള്‍ അവസാനിപ്പിക്കാന്‍ വഌഡിമര്‍ പുടിനോട് അപേക്ഷിക്കൂ. ഇവിടെ പട്ടാളക്കാര്‍ മാത്രമല്ല കൊല്ലപ്പെടുന്നത് നിരപരാധികളായ ജനങ്ങള്‍ കൂടിയാണ്.

ഈ ജനങ്ങളുടെ ദുരിതങ്ങളെല്ലാം അവസാനിപ്പിക്കാന്‍ ഒരു മനുഷ്യന്റെ ഒരു വാക്കിന് കഴിയും. അത് പുടിനാണ്, അദ്ദേഹത്തിന്റെ ഒരു വാക്കിനാണ്. പുടിന്‍ വിചാരിച്ചാല്‍ റഷ്യന്‍ സൈന്യത്തെ യുക്രെയ്‌നില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയും. അതുകൊണ്ട് പുടിനോട് ദയവായി യുദ്ധം അവസാനിപ്പിക്കാന്‍ താങ്കള്‍ ആവശ്യപ്പെടുക. മാര്‍ച്ച് രണ്ടിന് പുറപ്പെടുവിച്ച കത്തില്‍ ആര്‍ച്ച് ബിഷപ്പ് അഭ്യര്‍ത്ഥിച്ചു.

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സാരഥ്യം 2009 ല്‍ ഏറ്റെടുത്ത പാത്രിയാര്‍ക്ക കിറില്‍ പുടിനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.