ബെനഡിക്ട് പതിനാറാമന്‍ നമ്മെ കരംപിടിച്ച് ഈശോയിലേക്ക് അടുപ്പിച്ചു: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ പാപ്പ നമ്മെ കരം പിടി്ച്ച് ഈശോയിലേക്ക് അടുപ്പിച്ചുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ ട്വിറ്ററിലാണ് പാപ്പ ഇങ്ങനെ കുറിച്ചത്.

ക്രൂശിതനും ഉത്ഥിതനും ജീവിക്കുന്നവനുമായ യേശുവിലേക്കാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നമ്മെ നയിച്ചത്. വിശ്വാസത്തിന്റെസന്തോഷവും ജീവിക്കുന്നതിനുള്ള പ്രത്യാശയും വീണ്ടും കണ്ടെത്താന്‍ അദ്ദേഹം സഹായിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.

ഡിസംബര്‍ 31 ന് ദിവംഗതനായ ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് നടക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.