ഇതാണ് ക്രൈസ്തവ ജീവിതത്തിലെ ഏറ്റവും അപകടകരമായ മനോഭാവം


വത്തിക്കാന്‍: അഹങ്കാരമാണ് ക്രൈസ്തവ ജീവിതത്തിലെ ഏറ്റവും അപകടകരമായ മനോഭാവമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവത്തിന്റെ മുമ്പില്‍ നമ്മള്‍ എല്ലാവരും പാപികളാണ്. നാം പാപികളല്ല എന്നാണ് പറയുന്നതെങ്കില്‍ സത്യം നമ്മുടെ കൂടെയില്ല. ഏറ്റവും വിശുദ്ധരായ ആളുകള്‍ പോലും എല്ലാം ദൈവത്തില്‍ നിന്നാണ് സ്വീകരിക്കുന്നത്.

വ്യക്തികളിലെ അഹങ്കാരമാണ് തങ്ങള്‍ മറ്റുള്ളവരെക്കാള്‍ നല്ലവരാണെന്ന വിചാരത്തിലെത്തിക്കുന്നത്. ഈ ജീവിതത്തില്‍ നാം ഒരുപാട് കാര്യങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ജീവന്റെ നിലനില്പ്, അച്ഛന്‍, അമ്മ, സൗഹൃദങ്ങള്‍, സൃഷ്ടിയുടെ അത്ഭുതങ്ങള്‍…

നിങ്ങളില്‍ സ്‌നേഹമുണ്ടെങ്കില്‍ ആരെങ്കിലുമൊക്കെ നിങ്ങളിലെ സ്‌നേഹം ഉണര്‍ത്തുന്നതാണ്. ചന്ദ്രന്റെ രഹസ്യം പോലെയാണത്. ചന്ദ്രന് അതില്‍ തന്നെ പ്രകാശിക്കാനുള്ള കഴിവില്ല. അത് പ്രകാശിക്കുന്നത് സൂര്യന്റെവെളിച്ചം കൊണ്ടാണ്. നമ്മള്‍ സ്‌നേഹിക്കുന്നത് നമ്മള്‍ സ്‌നേഹിക്കപ്പെടുന്നതുകൊണ്ടാണ്.

നാം ക്ഷമിക്കുന്നത് നാം ക്ഷമിക്കപ്പെടുന്നതുകൊണ്ടാണ്. ഒരുത്തനും സ്വന്തം പ്രകാശത്താല്‍ ശോഭിക്കാന്‍ കഴിയില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.