പരസ്പരം പരിഗണിക്കുക, അടുപ്പത്തിലായിരിക്കുക, ആദരിക്കുക


റോം: പരസ്പരം പരിഗണിക്കുക, അടുപ്പത്തിലായിരിക്കുക, ആദരിക്കുക, ഐക്യത്തിലായിരിക്കുക, നീതിക്കുവേണ്ടി മാത്രമാകാതെ നീതിയുടെ ചൈതന്യത്തില്‍ പ്രവര്‍ത്തിക്കുക. മേയറുടെ ഓഫിസിലെ ജോലിക്കാരെയും റോമിലെ ആളുകളെയും സംബോധന ചെയ്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതാണ് ഇക്കാര്യം.

സഭയുടെ മുഖം പ്രകാശിക്കത്തക്ക രീതിയില്‍ സമൂര്‍ത്തമായി പ്രവര്‍ത്തിക്കുക, ക്രിസ്തുവിന്റെ പ്രകാശം നമ്മുടെ ഹൃദയങ്ങളില്‍ പ്രകാശിക്കത്തക്ക രീതിയിലും. സമൂഹമായും സ്വരലയത്തോടും ആദരവോടും കൂടി ജീവിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

റോമിലെ ഓരോ കുടുംബങ്ങളെയുമാണ് നിങ്ങള്‍ സേവിക്കുന്നതെന്ന് മേയറുടെ ഓഫീസിലെ സ്റ്റാഫുകളോട് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ചെയ്യുന്ന എല്ലാ സേവനങ്ങള്‍ക്കും നന്ദി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.