ആരോഗ്യകരമായ ബന്ധം സര്‍വസൃഷ്ടികളോടും പുലര്‍ത്തുക: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ആരോഗ്യകരമായ ബന്ധം സര്‍വസൃഷ്ടികളോടും പുലര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.തദ്ദേശീയജനതകള്‍ക്കായുള്ള അന്താരാഷ്ട്രദിനത്തില്‍ ‘ട്വിറ്റര്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ആദിവാസികള്‍ക്കിടയിലുളള വളരെ യഥാര്‍ത്ഥമായ കുടുംബസമൂഹപരങ്ങളായ അവബോധം എത്രവിലപ്പെട്ടതാണ്.യുവാക്കളും വൃദ്ധജനവുംതമ്മിലുള്ള ബന്ധം ഊട്ടിവളര്‍ത്തുകയും സര്‍വ്വസൃഷ്ടിയുമായി ആരോഗ്യകരവും ഏകതാനവുമായ ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

ട്വിറ്ററില്‍ പാപ്പ കുറിച്ചു. ഇന്നലെയായിരുന്നു തദ്ദേശീയജനതകള്‍ക്കായുള്ള അന്താരാഷ്ട്രദിനംആചരിച്ചത്. തദ്ദേശീയജനതകള്‍ എന്ന ഹാഷ് ടാഗോടുകൂടിയാണ് പാപ്പ ട്വീറ്റ് ചെയ്തിരിക്കുന്നത്.
നാലുകോടിയോളം ട്വിറ്റര്‍ അനുയായികള്‍ പാപ്പായ്ക്കുണ്ട്. ഒമ്പതുഭാഷകളില്‍ ഇവ ലഭ്യമാണ്..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.