സ്വാര്‍ത്ഥതയ്ക്ക് ക്രിസ്തീയ ജീവിതത്തില്‍ ഇടമില്ല


വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ ജീവിതത്തില്‍ സ്വാര്‍ത്ഥതയ്ക്ക് ഇടമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആദിമ ക്രൈസ്തവരുടെ ജീവിതത്തെ ഉദാഹരിച്ചുകൊണ്ട് പൊതുദര്‍ശന വേളയില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.

വിശ്വാസികളുടെ സമൂഹം സ്വാര്ത്ഥത തുടച്ചുനീക്കണം. ഐകദാര്‍ഢ്യവും പങ്കുവയ്ക്കലും ഉണ്ടായിരിക്കണം. ആദിമ ക്രൈസ്തവസമൂഹം ഇങ്ങനെയുള്ള ജീവിതമാണ് നയിച്ചിരുന്നത്. അവര്‍ അപ്പം പങ്കുവച്ചും പ്രാര്‍ത്ഥിച്ചുമാണ് ജീവിച്ചിരുന്നത്. നാലുതരത്തിലുള്ള അടി്സ്ഥാനഗുണങ്ങള്‍ ക്രിസ്തീയജീവിതത്തിലുണ്ടായിരിക്കണം എന്നാണ് ആദിമക്രൈസ്തവസമൂഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി തിരുവചനം പറയുന്നത്.

അപ്പസ്‌തോലികപ്രബോധനം ക്രൈസ്തവര്‍ ശ്രദ്ധിക്കണം. ആത്മീയവും ഭൗതികവുമായ കാര്യങ്ങളുടെ മേല്‍ ഉയര്‍ന്ന തലത്തിലുള്ള വ്യക്തിബന്ധം ഉണ്ടായിരിക്കണം. പ്രാര്‍ത്ഥനയിലൂടെ അവര്‍ ദൈവവുമായി സംവാദത്തിലേര്‍പ്പെടണം. മാമ്മോദീസായിലൂടെ സ്വീകരിച്ച ചൈതന്യമാണ് ക്രൈസ്തവരെ ക്രിസ്തുവില്‍ ഒന്നാക്കിത്തീര്‍ക്കുന്നത്. ഐക്യത്തിന്റെ ആത്മാവിന് വേണ്ടി പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുക. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.