വിശുദ്ധ മേരി മഗ്ദലിന്റെ പേരില്‍ ഫ്രാന്‍സില്‍ പുതിയ തീര്‍ത്ഥാടനകേന്ദ്രം

പാരീസ്: വിശുദ്ധ മേരി മഗ്ദലിന്റെ പേരിലുള്ള പുതിയ തീര്‍ത്ഥാടനകേന്ദ്രം ഫ്രാന്‍സില്‍ വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. ഫ്രാന്‍സിലെ ക്രൈസ്തവവിശ്വാസികള്‍ക്കിടയില്‍ പ്രധാനപ്പെട്ട വ്യക്തിയാണ് മേരി മഗ്ദലിന്‍. ക്രിസ്തുവിന്റെ ഉയിര്‍പ്പിന് ശേഷം മേരി മഗ്ദലിന്‍ യൂറോപ്പിലേക്ക് യാത്ര ചെയ്തുവെന്നും ഇവിടെ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചുവെന്നുമാണ് പാരമ്പര്യവിശ്വാസം.

സെന്റ് മേരി മഗ്ദലിന്റെ പേരില്‍ ഒരു ഗ്രോട്ടോ നിലവിലുണ്ട്. സാങ്ചറി ഓഫ് സെയ്ന്റ് ബൗമീ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ നിന്നായിരിക്കും പുതിയ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഡൊമിനിക്കന്‍സിനാണ് ഇതിന്റെ ചുമതല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.