ഇതാണ് കുട്ടികള്‍ക്കേറ്റവും അപകടകരമായ സ്ഥലം

ബാന്‍ഗൂയി: കുട്ടികള്‍ക്ക് ലോകത്തില്‍ വച്ചേറ്റവും അപകടകരമായ സ്ഥലം ഏതാണെന്നറിയാമോ? സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്. യൂനൈറ്റഡ് നേഷന്‍സ് ഇന്റര്‍നാഷനല്‍ ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട് സിഇഒ കാര്‍ലൈല്‍ സ്റ്റേണ്‍ എന്‍ബിസിയോട് പറഞ്ഞതാണ് ഇക്കാര്യം. മുസ്ലീമുകളും ക്രിസ്ത്യന്‍ വിമതരും  തമ്മിലുള്ള യുദ്ധം 2013 മുതല്‍ ആരംഭിച്ചതാണ്. ഇത് പതിനായിരക്കണക്കിന് ആളുകളെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. അവരില്‍ ഏറ്റവും കൂടുതല്‍ ഇരകളായിരിക്കുന്നത് കുട്ടികളാണ്. 1.5 മില്യന്‍ കുട്ടികളാണ് ഇവിടെ ദാരിദ്ര്യത്തില്‍ കഴിയുന്നത്. 950,000 കുട്ടികള്‍ക്ക് ശുദ്ധജലം പോലും ലഭ്യമല്ല. അഞ്ചു വയസില്‍ താഴെയുള്ള 38,000 കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ഭക്ഷണം, വെള്ളം എന്നിവയുടെ അപര്യാപ്തത മാത്രമല്ല കുട്ടികള്‍ക്ക് മുമ്പിലുള്ള ഭീഷണി. പല കുട്ടികളും കുട്ടിഭടന്മാരായി നിര്‍ബന്ധിത സൈനിക സേവനത്തിന് വിധേയരാകുന്നുണ്ട്



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.