ലൈംഗിക വ്യാപാരം നിയമ വിധേയമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് വാഷിംങ്ടണ്‍ പിന്മാറി

വാഷിംങ്ടണ്‍ ഡിസി: ലൈംഗികവ്യാപാരം നിയമവിധേയമാക്കാനുള്ള ഭരണകൂടത്തിന്റെ നടപടികള്‍ക്ക് തിരിച്ചടി. നിയമം മൂലം വേശ്യാവൃത്തി കച്ചവടമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഇതില്‍ നിന്ന് പിന്തിരിയാന്‍ അധികാരികള്‍ തീരുമാനിച്ചത്.

ഒക്ടോബര്‍ 17 ന് പതിനാലു മണിക്കൂര്‍ നേരം നീണ്ട വാദപ്രതിവാദമാണ് ഇതിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ചിരുന്നത്. അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇതില്‍ പങ്കെടുത്തിരുന്നു.

നിയമം പാസാക്കുന്നതിന് എതിരെ വാഷിംങ്ടണ്‍ അതിരൂപത ശക്തമായ നിലപാടുമായി മുന്നില്‍ തന്നെയുണ്ടായിരുന്നു. മുന്‍ ലൈംഗികതൊഴിലാളികള്‍, മേയര്‍ മുറിയെല്‍ ബൗസേഴ്‌സിന്റെ ഓഫീസ് എന്നിവരും വിയോജിപ്പുമായി രംഗത്തുണ്ടായിരുന്നു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് അംഗങ്ങളും സജീവമായി നിലനില്ക്കുന്ന ലൈംഗിക തൊഴിലാളികളും ബില്ലിനെ അനുകൂലിക്കുന്നവരായിരുന്നു.

എങ്കിലും ഭൂരിപക്ഷവും ബില്ലിനെതിരെ സംസാരിച്ചവരായിരുന്നു എന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ പില്‍ മെന്‍ഡല്‍സണ്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.